Spread the love
മെയ് മാസത്തോടെ സൗജന്യ കെ ഫോൺ കണക്ഷൻ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

മെയ് ഓടെ മുഴുവൻ മണ്ഡലങ്ങളിലും 100 വീതം ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ കെ ഫോൺ കണക്ഷൻ ഉറപ്പാക്കും എന്ന് മുഖ്യമന്ത്രി. 2600 കീ.മി ഒപ്റ്റിക്കൽ ഗ്രൗണ്ട് വയർ സ്ഥാപിക്കാനുള്ളതിൽ 2045 കീ.മി പൂർത്തീകരിച്ചു. നെറ്റവർക്ക് ഓപറേറ്റിംഗ് സെന്ററിന്റെ പണികൾ തീർന്നു. എൻ്റ് ഓഫീസ് കണക്റ്റിവിറ്റി ലക്ഷ്യമിടുന്ന 30,000 സർക്കാർ ഓഫീസുകളിൽ 3019 എണ്ണം 2021ഡിസംബർ31ഓടെപ്രവർത്തനസജ്ജമായി.ബാക്കിയുള്ളവ ജൂണിൽ പൂർത്തിയാകും. ഇഴഞ്ഞുനീങ്ങുന്ന കെ ഫോൺ പദ്ധതിയിൽ മുഖ്യമന്ത്രിയുടെ പഴയ പോസ്റ്റുകൾ കുത്തിപൊക്കിയുള്ള വിമർശനങ്ങൾക്കുള്ള മറുപടി ആയിട്ടാണ് പദ്ധതിയുടെ ഇതുവരെയുള്ള നേട്ടങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി പുതിയ പോസ്റ്റിട്ടത്.

Leave a Reply