Spread the love
പൗരത്വഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന തീരുമാനത്തില്‍ നിന്ന് പിറകോട്ടില്ലെന്ന് മുഖ്യമന്ത്രി

പൗരത്വഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന തീരുമാനത്തില്‍ നിന്ന് പിറകോട്ടില്ലെന്ന് മുഖ്യമന്ത്രി

പൗരത്വഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന തീരുമാനത്തില്‍ നിന്ന് പിറകോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ജാതിയും മതവുമല്ല പൗരത്വ നിര്‍ണയത്തിന്റെ അളവുകോല്‍. അത്തരം തെറ്റായ പ്രവണതകളെ ചെറുത്തു തോല്‍പ്പിച്ച പാരമ്പര്യമാണ് കേരളത്തിനുള്ളത്. മതനിരപേക്ഷതയ്ക്ക് തുരങ്കം വെയ്ക്കുന്ന ഒന്നിനും സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയുണ്ടാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പി എം അബൂബക്കര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പി എം അബൂബക്കര്‍ അനുസ്മരണ സമ്മേളനം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥക്കാലത്ത് ജയില്‍ ജീവിതത്തില്‍ പോലും മാതൃകാപരമായ ഇടപെടല്‍ നടത്തിയ വ്യക്തിയായിരുന്നു പി എം അബൂബക്കർ എന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ അധ്യക്ഷനായി. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അനുസ്മരണ പ്രഭാഷണം നടത്തി.

Leave a Reply