Spread the love
സ​ഹ​ക​ര​ണ ബാ​ങ്ക് പ​ലി​ശ പു​തു​ക്കി നി​ശ്ച​യി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ലെ നി​ക്ഷേ​പ​ങ്ങ​ളു​ടെ പ​ലി​ശ നി​ര​ക്ക് പു​തു​ക്കി നി​ശ്ച​യി​ച്ചു. ര​ണ്ട് വ​ർ​ഷ​ത്തി​നു മു​ക​ളി​ലു​ള്ള സ്ഥി​ര നി​ക്ഷേ​പ​ങ്ങ​ളു​ടെ പ​ലി​ശ ആ​റ​ര ശ​ത​മാ​ന​ത്തി​ൽ നി​ന്നും ഏ​ഴ് ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്തി.

15 ദി​വ​സം മു​ത​ൽ 45 ദി​വ​സം വ​രെ​യു​ള്ള നി​ക്ഷേ​പ​ങ്ങ​ൾ​ക്ക് അ​ഞ്ച് ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്തി. നേ​ര​ത്തെ ഇ​ത് 4.75 ശ​ത​മാ​ന​മാ​യി​രു​ന്നു. മൂ​ന്ന് മാ​സം (46 ദി​വ​സം മു​ത​ൽ 90 ദി​വ​സം വ​രെ) വ​രെ​യു​ള്ള നി​ക്ഷേ​പ​ങ്ങ​ളു​ടെ പ​ലി​ശ 5.25 ശ​ത​മാ​ന​ത്തി​ൽ നി​ന്നും അ​ഞ്ച​ര ശ​ത​മാ​ന​ത്തി​ലേ​യ്ക്ക് ഉ​യ​ർ​ത്തി.

ആ​റ് മാ​സം (91 ദി​വ​സം മു​ത​ൽ 180 ദി​വ​സം വ​രെ) വ​രെ​യു​ള്ള നി​ക്ഷേ​പ​ങ്ങ​ൾ​ക്ക് ആ​റ് ശ​ത​മാ​ന​മാ​യി​രി​ക്കും ഇ​നി മു​ത​ൽ പ​ലി​ശ. ഒ​രു വ​ർ​ഷം (181 364 ദി​വ​സം) വ​രെ​യു​ള്ള നി​ക്ഷേ​പ​ങ്ങ​ളു​ടെ പ​ലി​ശ 6.25 ശ​ത​മാ​ന​മാ​യും ഒ​രു വ​ർ​ഷ​ത്തി​നു മു​ക​ളി​ലു​ള്ള നി​ക്ഷേ​പ​ങ്ങ​ൾ​ക്ക് ഏ​ഴ് ശ​ത​മാ​ന​മാ​യും പ​ലി​ശ പു​തു​ക്കി നി​ശ്ച​യി​ച്ചു.

വി​വി​ധ വാ​യ്പ​ക​ളു​ടെ പ​ലി​ശ നി​ര​ക്കി​ൽ അ​ര ശ​ത​മാ​നം വ​രെ കു​റ​വു വ​രു​ത്തി. വാ​യ്പ​ക​ളു​ടെ സ്വ​ഭാ​വം അ​നു​സ​രി​ച്ചാ​യി​രി​ക്കും പ​ലി​ശ നി​ർ​ണ​യി​ക്കു​ക. 2021 ജ​നു​വ​രി​യി​ലും നി​ക്ഷേ​പ, വാ​യ്പാ പ​ലി​ശ നി​ര​ക്കു​ക​ൾ പു​തു​ക്കി നി​ശ്ച​യി​ച്ചി​രു​ന്നു. സ​ഹ​ക​ര​ണ മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് പ​ലി​ശ നി​ര​ക്കു​ക​ൾ പു​തു​ക്കി നി​ശ്ച​യി​ച്ച​ത്.

സം​സ്ഥാ​ന​ത്തെ പ്രാ​ഥ​മി​ക കാ​ർ​ഷി​ക വാ​യ്പാ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ലി​ശ നി​ര​ക്കാ​ണ് നി​ശ്ച​യി​ച്ച​ത്. സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ, അ​ർ​ബ​ൻ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ, റീ​ജി​യ​ണ​ൽ റൂ​റ​ൽ കോ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​ക​ൾ, എം​പ്ലോ​യ്സ് സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ, അ​ഗ്രി​ക​ൾ​ച്ച​റ​ൽ ഇം​പ്രൂ​വ്മെ​ന്‍റ് സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ​ക്കാ​ണ് പു​തു​ക്കി​യ പ​ലി​ശ നി​ര​ക്ക് ബാ​ധകം.

Leave a Reply