കോടതി ഉത്തരവുണ്ടായിട്ടും മാവേലിക്കര സഹകരണ ബാങ്ക് സ്ഥിര നിഷേപം തിരികെ നല്‍കിയല്ലന്ന കോടതിയലക്ഷ്യ നടപടികള്‍ പരിഗണിക്കവെ, കേരളത്തിലെ സഹകരണ നിയമം സമഗ്രമായി ഭേദഗതി ചെയ്യാനുള്ള ശുപാര്‍ശ പരിഗണനയിലുണ്ടന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയിൽ വ്യക്തമാക്കി. വീഴ്ച വരുത്തുന്ന മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ക്കെതിരെ നഷ്ട ഉത്തരവാദിത്ത നടപടികളും ക്രിമിനല്‍ നടപടികളും വേണമെന്ന് ഉത്തരവിട്ടിട്ടുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ ക്രിയാത്മ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത് ശരിയായ നടപടിയാണന്ന് അഭിപ്രായപ്പെട്ട കോടതി സര്‍ക്കാര്‍ നടപടിയെ അഭിനന്ദിക്കുകയും ചെയ്തു.