
കണ്ണൂർ: അടഞ്ഞ സ്‌കൂള്‍ വൃത്തിയാക്കുന്നതിനിടയില്‍ ക്ലാസ് മുറിയില്‍ മൂര്‍ഖന്‍ പാമ്പ്. കണ്ണൂര്‍ മയ്യിലെ ഐഎംഎന്‍എസ് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കുളിലാണ് സംഭവം. ഒന്നര വര്‍ഷമായി സ്‌കൂള്‍ അടഞ്ഞുകിടക്കുകയായിരുന്നു.
അടച്ചിട്ട സ്കൂളുകൾ പാമ്പുകളുടെ താവളമാകാൻ സാധ്യതയുണ്ട്. സ്കുൾ അധികൃതർ അറിയിച്ചാൽ സേവനം നല്കാൻ കെ .ഡവ്ള്യു.ആർ, മാർക്ക് എന്നി സംഘടനകളിലെ വളണ്ടിയർമാർ തയ്യാറാണ്.