
കൊച്ചി: കോര്‍പറേഷന്‍ എറണാകുളം സൗത്ത് ഡിവിഷന്‍ കൗണ്‍സിലര്‍ മിനി ആര്‍. മേനോന്‍ അന്തരിച്ചു. ബിജെപി കൗണ്സിലറായിരുന്നു മിനി അര്‍ബുദ ബാധിതയായി ചികിത്സയിലായിരുന്നു.വെള്ളിയാഴ്ച രാവിലെ 6.15ന് ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 43 വയസായിരുന്നു. വാരിയം റോഡ് ചിന്മയ കോളജിന് എതിർവശത്തുള്ള കൗൺസിലർ ഓഫിസിൽ 10.30 മുതൽ ഒന്നര വരെ മൃതദേഹം പൊതുദർശനത്തിനു വയ്‌ക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മരണത്തില്‍ അനുശോചനം അറിയിച്ചു.