മലയാളത്തിന്റെ പ്രിയതാരം കൊച്ചിൻ ഹനീഫ വിട പറഞ്ഞിട്ട് ഇന്നേക്ക് 12 വർഷങ്ങൾ പൂർത്തിയാവുകയാണ്. മിമിക്രി- നാടകവേദികളിൽ നിന്നു കടന്നുവന്ന കൊച്ചിൻ ഹനീഫയുടെ സിനിമാ അരങ്ങേറ്റം ‘അഴിമുഖം’ എന്ന ചിത്രത്തിലൂടെ ആയിരുന്നു. തുടർന്ന് വില്ലനായും സ്വഭാവനടനായും ഹാസ്യതാരമായുമൊക്കെ മലയാളസിനിമയുടെ ലോകത്ത് അദ്ദേഹം നിറഞ്ഞു നിന്നു. നടൻ എന്നതിനപ്പുറം തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിലും തന്റെ കഴിവ് തെളിയിച്ച പ്രതിഭയാണ് കൊച്ചിൻ ഹനീഫ. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഉള്‍പ്പെടെ 300 ഓളം ചിത്രങ്ങളിൽ ഈ പ്രതിഭ വേഷമിട്ടിട്ടുണ്ട്.