Spread the love
ലക്ഷം രൂപ വിലവരുന്ന ‘കോകോഡിമെർ’ വിത്ത് ഇനി മലപ്പുറത്തും

മലപ്പുറം: ലോകത്തെ ഏറ്റവും വലിയ വിത്തായ ‘കോകോഡിമെർ’ മലപ്പുറത്തേക്ക് വിരുന്നെത്തി. ഒരു ലക്ഷം രൂപയോളം വിലവരുന്ന ഈ വിത്ത് കൈയിൽ കരുതാൻ ലൈസൻസും വേണം. കാളികാവ് ചെങ്കോട് ഒഴത്തിൽ ടോം ഐസക്ക് എന്ന എക്‌സൈഡ് ബാറ്ററി കച്ചവടക്കാരനാണ് ഈ അപൂർവ വിത്ത് സ്വന്തമാക്കിയത്.

ടോമിന്റെ ബന്ധുവായ ചങ്ങനാശ്ശേരി സ്വദേശിയും ആഫ്രിക്കയിലെ സിഷ്യൽസിൽ നഴ്‌സുമായ ഫെനിൽ എന്നയാളിൽ നിന്നാണ് ടോമിന് വിത്ത് ലഭിച്ചത്. ആഫ്രിക്കൻ രാജ്യമായ സീഷെൽസ് ദ്വീപിലാണ് ഈ അത്യപൂർവ്വ വിത്ത് ഇപ്പോൾ വിളയുന്നത്. 60 വർഷത്തോളം കാലമെടുത്താണ് കൊകോഡിമെർ മരങ്ങൾ പൂവിടുന്നത്.

പിന്നെയും ഒരു പതിറ്റാണ്ടെടുത്താണ് ഇവ കായ്ക്കുന്നതെന്നതത്രെ. കൊൽക്കത്തയിലെ ആചാര്യ ജെ സി ബോസ് ബൊട്ടാണിക്കൽ ഗാർഡനിൽ മാത്രമാണ് ഇന്ത്യയിലെ ഏക കൊകോഡിമെർ മരം ഇപ്പോൾ നിലനിൽക്കുന്നത്. ഇന്ത്യൻ രൂപ 65,000 രൂപ നൽകിയാണ് ഫെനിൽ വിത്ത് സ്വന്തമാക്കിയത്.

ഇരട്ടത്തേങ്ങ അഥവാ ഡബിൾ കോക്കനട്ട് എന്നുമറിയപ്പെടുന്ന കൊകോഡിമെറുമായി ബന്ധപ്പെട്ട് ഒട്ടേറെ കെട്ടുകഥകളും ഐതിഹ്യങ്ങളും നിലവിലുണ്ട്. ചരിത്രാധീത കാലം മുതൽ ഈ വൃക്ഷവും വിത്തും നിലനിന്നിരുന്നു എന്നാണ് കണ്ടെത്തൽ.

Leave a Reply