കൊച്ചി∙ ഡിഎ ഉത്തരവ് കേരള സർക്കാർ പുറത്തിറക്കിയപ്പോൾ 2020 ജനുവരി മുതലുള്ള 51 മാസങ്ങളിലെ ഡിഎ പൂർണ്ണമായും സർക്കാർ നിഷേധിച്ചെന്നും കേരളത്തിലെ കോളേജ് അധ്യാപകർക്ക് 500 കോടിയോളം രൂപ നഷ്ടമെന്നും കെപിസിടിഎ.
‘‘ശമ്പളം പോലും നൽകില്ലെന്നുള്ള സ്ഥിതി കൃത്രിമമായി സൃഷ്ടിച്ചതിനുശേഷം ഭാഗികമായി ഡിഎ അനുവദിച്ചത് തെറ്റിദ്ധാരണ പരത്താനുള്ള ബോധപൂർവ്വമായ ശ്രമമാണ്. ഡിഎ അവകാശമായതിനാൽ ഹൈക്കോടതിയിൽ നൽകിയിരിക്കുന്ന കേസുമായി സംഘടന മുന്നോട്ടുപോകും.
കേന്ദ്ര നിരക്കിൽ ശമ്പളം ലഭിക്കേണ്ട വിഭാഗത്തിൽപ്പെട്ട ഉദ്യോഗസ്ഥരിൽ കോളജ് അധ്യാപകരെ മാത്രം തിരഞ്ഞുപിടിച്ച് ഒഴിവാക്കിയതിലും ഐഎഎസ്/ ഐപിഎസ് ഉദ്യോഗസ്ഥർക്കു സമയബന്ധിതമായി ആനുകൂല്യങ്ങൾ നൽകുന്നതിലും നിഗൂഡതയുണ്ട്’’– അരുൺകുമാർ പറഞ്ഞു.