അള്‍ജീരിയയില്‍ സ്വന്തം ടീമിന്റെ ഗോളി കീപ്പറുമായി കൂട്ടിയിടിച്ച് ഫുട്‌ബോള്‍ താരം മരിച്ചു. അള്‍ജീരിയന്‍ താരം സോഫിയാന്‍ ലൂക്കര്‍ (28)ആണ് മരിച്ചത്. രണ്ടാം ഡിവിഷന്‍ ഫുട്‌ബോള്‍ ലീഗ് മത്സരത്തിനിടെയാണ് സംഭവം. കളിയുടെ ആദ്യപകുതിയില്‍ ഗോള്‍കീപ്പറുമായി താരം കൂട്ടിയിടിക്കുകയായിരുന്നു. വൈദ്യ സഹായം നല്‍കി കളി തുടര്‍ന്നെങ്കിലും 10 മിനിറ്റിനുശേഷം താരം ഗ്രൗണ്ടില്‍ കുഴഞ്ഞുവീണു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.