സാമൂഹ്യമാധ്യമങ്ങളിൽ എപ്പോഴും ഏറ്റവും വേഗത്തിൽ വൈറലാവുന്ന കണ്ടെൻറ് ആണ് നടിമാരുടെ ഫോട്ടോ ഷൂട്ടുകൾ. ഇത് അൽപ്പം ഹോട്ടും ഗ്ലാമറസും കൂടിയാണെങ്കിൽ പിന്നെ ഒന്നും നോക്കണ്ട. സംഗതി വൈറൽ തന്നെ. നടിമാരുടെ ഫോട്ടോ ഷൂട്ടുകൾ കാണാനും ആസ്വദിക്കാനുമൊക്കെ ഇഷ്ടമാണെങ്കിലും സദാചാരം ചമഞ്ഞ് അവരെ പഴി പറയുന്ന ഒരു സ്വഭാവമുണ്ട് പലർക്കും. പ്രത്യേകിച്ച് മലയാളികൾക്ക്. ഫോട്ടോ ഷൂട്ട് ചെയ്യുന്നത് മലയാളി നടിമാർ കൂടായാണെങ്കിൽ പിന്നെ പറയണ്ട. വസ്ത്രധാരണത്തെ കുറിച്ചും ശരീരത്തെ കുറിച്ചും വ്യക്തിത്വത്തെ കുറിച്ചും വരെ വിമർശിച്ചു കളയും.
ഇത്തരം സദാചാര വിമർശന കമന്റുകൾക്ക് പതിവ് ഇരകളാണ് സാനിയ ഇയ്യപ്പനും, എസ്തർ അനിലും, അനശ്വരയും, മാളവികയും, ഹണി റോസുമൊക്കെ. ഇത്തരത്തിൽ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വലിയ ചർച്ചയാവുകയാണ് നടി മഡോണ പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങൾ. ഒരു കടൽ തീരത്തു നിന്ന് നനഞ്ഞ വസ്ത്രങ്ങളിൽ എടുത്ത ചിത്രങ്ങളാണ് നടിക്ക് വിമർശങ്ങളും പ്രകീർത്തനങ്ങളും ഒരുപോലെയിപ്പോൾ സമ്മാനിക്കുന്നത്.
പോസ്റ്റ് വൈറലായതോടെ ‘ബിക്കിനി ചിത്രങ്ങൾ പ്രതീക്ഷിക്കുന്നു’, ‘നിങ്ങൾക്ക് ഇത് ചേരില്ല,അതിനു കുറച്ചുകൂടെ ലുക്കും ധൈര്യവും വേണം നയൻതാരയെ പോലെ’, ‘പടങ്ങൾ ഇല്ലെങ്കിലും പ്രഹസനങ്ങൾക്ക് ഒരു കുറവും ഇല്ല’ തുടങ്ങി മോശമായ പലതരം കമ്മെന്റുകളാണ് നടിയുടെ പോസ്റ്റിനു താഴെ നിറയുന്നത്. അതേസമയം ലുക്കിനെ പ്രശംസിക്കുന്നവരുടെ എണ്ണവും കുറവല്ല. എന്തായാലും മറ്റു നടിമാരിൽ നിന്നും വ്യത്യസ്തമായി വിമർശങ്ങൾക്ക് വേറിട്ട മറുപടിയുമായാണ് മഡോണ എത്തിയിരിക്കുന്നതിന്. നേരത്തെ പങ്കുവച്ച ഫോട്ടോഷൂട്ടിന്റെ കൂടുതൽ ചിത്രങ്ങൾ പങ്കുവച്ചായിരുന്നു വിമർശകർക്ക് മഡോണ മറുപടി നൽകിയത്. ഹരികുമാറാണ് മഡോണയുടെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.
കഴിഞ്ഞ വർഷം റിലീസ് ചെയ്ത കുഞ്ചാക്കോ ബോബൻ ചിത്രം പത്മിനിയാണ് മഡോണ അഭിനയിച്ച അവസാന മലയാള ചിത്രം. വിജയ് നായകനായെത്തിയ ‘ലിയോ’യിലൂടെയും മഡോണ പ്രേക്ഷകമനസ്സിൽ ഇടം നേടിയിരുന്നു.