മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കിൽ കമന്റിട്ട വനംവകുപ്പ് വാച്ചറായ ആദിവാസി യുവാവിനെ സസ്പെൻഡ് ചെയ്തു. മട്ടന്നൂരിലെ അധ്യാപകനെ സസ്പെൻഡ് ചെയ്ത വാർത്ത പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിലാണ് കമന്റിട്ടത്. വള്ളക്കടവ് റേഞ്ചിലെ കളറടിച്ചാൽ സെക്‌ഷനിലെ വാച്ചറായ ആർ സുരേഷിനെയാണ് റേഞ്ച് ഓഫീസർ സസ്പെൻഡ് ചെയ്തത്. ഇയാളെ വള്ളക്കടവ് റേഞ്ച് ഓഫീസിൽ വിളിച്ചുവരുത്തി വിശദീകരണം ചോദിച്ചിരുന്നു.