Spread the love

സിനിമയുമായി ബന്ധപ്പെട്ട തർക്കപരിഹാരത്തിനായി വിളിച്ചുവരുത്തി അപമാനിച്ചു എന്ന നിർമ്മാതാവ് സാന്ദ്ര തോമസിനെ പരാതിയും, പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള പരസ്യമായ പോരും പിന്നാലെ സംഘടനയിൽ നിന്നും താരത്തെ പുറത്താക്കലുമെല്ലാം സിനിമ ലോകവും മലയാളികളും വലിയ ഞെട്ടലോടെയാണ് കണ്ടത്. സംഘടനയിൽ നിന്നും പുറത്താക്കിയതിന് തൊട്ടുപിന്നാലെ സംഘടനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി താര രംഗത്തെത്തിയിരുന്നു.

താൻ ആർക്കെതിരെ ആണോ കുറ്റം ആരോപിച്ചത് അവരും സിനിമയിലെ പവർ ഗ്രൂപ്പും ചേർന്ന് തനിക്കെതിരെ ഗൂഢാലോചന നടത്തി തന്നെ പുറത്താക്കുകയായിരുന്നു എന്നാണ് സാന്ദ്ര ആരോപിച്ചത്. നിർമ്മാതാക്കളിൽ തന്നെ പ്രമുഖനായ ആന്റോ ജോസഫ് തന്നെ അങ്ങേയറ്റം ബുദ്ധിമുട്ടിച്ചെന്നും ഇവരെപ്പോലുള്ളവരെ പലരും രാജാക്കന്മാരായി വാഴിക്കുകയാണെന്നും സാന്ദ്ര ആരോപിച്ചിരുന്നു. ഇപ്പോഴിതാ സാന്ദ്രയുടെ അടുത്ത പടത്തിൽ നായകൻ മമ്മൂട്ടിയോ എന്ന ക്യാപ്ഷനിൽ ഒരു സ്വകാര്യ ചാനൽ സാന്ദ്രയുടെ അഭിമുഖം പങ്കുവെച്ചതിന് പിന്നാലെ വിഷയത്തിലെ തങ്ങളുടെ അഭിപ്രായം വ്യക്തമാക്കി പൊതുജനവും രംഗത്തെത്തിയിരിക്കുകയാണ്.

ഭൂരിഭാഗം പേരും സാന്ദ്രയെ പിന്തുണച്ചാണ് കമന്റുകളിടുന്നത്. ഉറച്ച നിലപാടുകൾ ഉള്ള വ്യക്തിത്വം എന്നും നിങ്ങളിൽ ഒരു നല്ല സംവിധായകയെ കാണാൻ കഴിയുന്നു എന്നും തുടങ്ങി നിരവധി പ്രശംസ കമന്റുകളായി അഭിമുഖത്തിന് താഴെ നിറഞ്ഞപ്പോൾ ആ മമ്മൂട്ടി പടം നിങ്ങൾ മറന്നേക്ക്, ആന്റോ ജോസഫ് എന്ന നിർമാതാവ് ജീവിച്ചിരിക്കുമ്പോൾ നിങ്ങളുടെ മമ്മൂട്ടി സിനിമ നടക്കില്ല എന്നു തുടങ്ങി പലതരം നെഗറ്റീവ് കമന്റുകളും അഭിമുഖത്തിന് താഴെ വരുന്നുണ്ട്.

Leave a Reply