Spread the love
കോമണ്‍വെല്‍ത്ത് ഗെയിംസ്; 22 സ്വര്‍ണവുമായി ഇന്ത്യ നാലാം സ്ഥാനത്ത്

കോമൺവെൽത്ത് ഗെയിംസിൽ 22 സ്വർണവുമായി ഇന്ത്യ നാലാം സ്ഥാനത്ത്. ടേബിൾ ടെന്നിസ് ഇതിഹാസം അജന്ത ശരത് കമാലാണ് ഇന്ത്യയുടെ അവസാന സ്വർണം നേടിയത്. സിംഗിൾസ് ഫൈനലിൽ ഇംഗ്ലണ്ട് താരത്തെ 4–1ന് തോൽപിച്ചു. സന്ത്യൻ ഗ്നനശേഖരൻ വെങ്കലം നേടി. 22 സ്വർണവും 16 വെള്ളിയും 23 വെങ്കലവും ഉൾപ്പെടെ 61 മെഡലുകളുമായാണ് ഇന്ത്യ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. 2018 ൽ 25 സ്വർണമടക്കം 64 മെഡലുകളുമായി ഇന്ത്യ മൂന്നാം സ്ഥാനത്തായിരുന്നു.

Leave a Reply