Spread the love
അഫ്ഗാനിൽ കമ്പനികൾ പൂട്ടി, ബാങ്കുകൾ കാലി; നയാപൈസ ഇല്ലാതെ ജനം

അഫ്ഗാനിസ്ഥാനിൽ സമ്പദ്‌വ്യവസ്ഥ തകർന്നു. തൊഴിലാളികൾക്ക് കൂലി നൽകാൻ പണമില്ലാതെ കമ്പനികൾ പൂട്ടി. ആവശ്യത്തിന് പണം ഇല്ലാതെ വന്നതോടെ പണം പിൻവലിക്കുന്നതിന് ബാങ്കുകൾ നിയന്ത്രണം ഏർപ്പെടുത്തി. സെൻട്രൽ ബാങ്കിന്റെ റിസർവിലുള്ള ഒൻപത് ബില്യൺ ഡോളർ ഭരണകൂടത്തിന് തൊടാൻ പോലും കഴിഞ്ഞിട്ടില്ല. ലോകബാങ്കിൽ നിന്നും അന്താരാഷ്ട്ര മോണിറ്ററി ഫണ്ടിൽ നിന്ന് പോലും രാജ്യത്തിന് പണം കിട്ടുന്നില്ല. കടുത്ത ഭക്ഷ്യക്ഷാമത്തിലേക്കാണ് രാജ്യം പോകുന്നത്. അവശ്യസാധനങ്ങൾക്ക് തീവിലയാണ്. അമേരിക്കയോ മറ്റ് രാജ്യങ്ങളോ താലിബാൻ ഭരണത്തെ അംഗീകരിക്കാത്തത് മറ്റൊരു വെല്ലുവിളിയാണ്. ജനം വീട്ടുസാധനങ്ങൾ വിറ്റാണ് അത്യാവശ്യ കാര്യത്തിന് പണം കണ്ടെത്തുന്നത്.

Leave a Reply