ഉദ്യോഗാർത്ഥികൾക്ക്മത്സരപരീക്ഷ പരിശീലനം.
സംസ്ഥാന സർക്കാർ, നാഷണൽ എംപ്ലോയ്മെന്റ് സർവീസ് (കേരളം) വകുപ്പ് മുഖേന നടപ്പിലാക്കുന്ന “സ്റ്റേറ്റ് വൊക്കേഷണൽ ഗൈഡൻസ് യൂണിറ്റ് ശാക്തീകരണം” പദ്ധതി പ്രകാരം ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ മത്സരപരീക്ഷ പരിശീലനം നൽകുന്നു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള എറണാകുളം, തൃശൂർ, ഇടുക്കി, കോട്ടയം ജില്ലകളിലുള്ളഉദ്യോഗാർത്ഥികൾക്കാണ് പരിശീലനം. 2021 ഒക്ടോബർ 5 മുതൽ നവംബർ 15 വരെയുള്ള 30 ദിവസങ്ങളിലാണ് പരീക്ഷ പരിശീലനം. പി എസ് സി നടത്താൻ പ്രവേശന പരീക്ഷയുടെ സിലബസിനെ അടിസ്ഥാനമാക്കിയാണ് ക്ലാസുകൾ. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ബയോഡാറ്റ, വാട്ട്സ്ആപ്പ് നമ്പർ എന്നീ രേഖകൾ rpeeekm.emp.lbr@kerala.gov.in എന്ന ഇമെയിൽ ഐഡി യിൽ അയയ്ക്കണം. എറണാകുളം പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളഉദ്യോഗാർത്ഥികൾക്ക് മുൻഗണന ഉണ്ടായിരിക്കുമെന്ന് ഡിവിഷണൽ എംപ്ലോയ്മെന്റ് ഓഫിസർ അറിയിച്ചു.