Spread the love

മോന്‍സന്‍ മാവുങ്കലിന്‍റെ സാമ്പത്തിക ഇടപാടില്‍ നടന്‍ ബാലയ്ക്ക് നേരിട്ട് ബന്ധമുണ്ടെന്ന ആരോപണവുമായി പരാതിക്കാരന്‍ എം.ടി.ഷമീര്‍.

എന്നാല്‍ ‍ആരോപണം ബാല നിഷേധിച്ചു. മുന്‍ ഡ്രൈവര്‍ അജിയും മോന്‍സനും തമ്മിൽ തെറ്റിയപ്പോള്‍ പരിഹരിക്കാനായി ബാല ഇടപെട്ടുവെന്നാണ് എം.ടി.ഷമീറിന്‍റെ ആരോപിക്കുന്നത്. അജിയും ബാലയും തമ്മിലുള്ള ഫോണ്‍ സംഭാഷണവും ഷമീര്‍ പുറത്തുവിട്ടുരുന്നു.ബാലയും മോന്‍സനും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അന്വേഷിക്കണമെന്ന് പരാതിക്കാരനായ എം.ടി. ഷമീർ പറഞ്ഞു. എന്നാല്‍ മോന്‍സന് മോഹന്‍ലാലിനെ പരിചയപ്പെടുത്തിയത് താനല്ലെന്ന് നടന്‍ ബാല പറ​ഞ്ഞു. അജി–മോന്‍സന്‍ തര്‍ക്കത്തില്‍ ഇടപെട്ടത് ഡ്രൈവര്‍ അജിയുടെ ആവശ്യപ്രകാരമാണെന്നും ബാല.

Leave a Reply