Spread the love
നയന്‍താര-വിഘ്‌നേഷ് വിവാഹത്തിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി

നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും തമ്മിലുള്ള, ജൂണ്‍ 9ന് മഹാബലിപുരത്ത് വെച്ച് നടന്ന വിവാഹത്തിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി ലഭിച്ചു. പരാതി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വീകരിച്ചു. വിവാഹ വേദിയ്ക്ക് ചുറ്റും ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ കാരണം പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിട്ടെന്നാണ് ആരോപണം. സെലിബ്രിറ്റി വിവാഹത്തിന്റെ പേരില്‍ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തിയെന്നും ഇത് മനുഷ്യാവകാശ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി സാമൂഹിക പ്രവര്‍ത്തകനായ ശരവണനാണ് ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. ഹോട്ടലിന് പുറത്തുള്ള റോഡില്‍ പോലും പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കുമെല്ലാം പ്രവേശനം നിഷേധിച്ചിരുന്നു. സ്റ്റാര്‍ ഹോട്ടലിന് പിന്നിലുള്ള ബീച്ചിലേയ്ക്ക് പോലും പൊതുജനങ്ങളെ കടത്തിവിട്ടിരുന്നില്ല. സുരക്ഷാ ജീവനക്കാരും ജനങ്ങളും തമ്മിൽ വാക്കുതർക്കം നടന്നിരുന്നു.

Leave a Reply