കൊല്ലം സ്വദേശിനിയുടെ പരാതിയിൽ കൊച്ചി സെൻട്രൽ പോലീസാണ് കേസെടുത്തത്. വിവാഹവാഗ്ദാനം നൽകി കൊച്ചിയിലെ രണ്ട് ഹോട്ടലുകളിൽ എത്തിച്ച് പീഡിപ്പിച്ചതായാണ് പരാതി.
ഒളിവിൽ പോയ ശ്രീകാന്തിനെ കണ്ടെത്തുന്നതിനായി പോലീസ് തെരച്ചിൽ ആരംഭിച്ചു. ദിവസങ്ങള്‍ക്ക് മുമ്പേ സാമൂഹികമാധ്യമങ്ങളില്‍ ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരേ “മീടൂ’ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. വിമെന്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റ് എന്ന ഗ്രൂപ്പിലാണ് ഇയാൾക്കെതിരേ ആരോപണങ്ങൾ വന്നത്.
ബലാത്സംഗ കുറ്റത്തിന് കേസെടുത്തതിന് പിന്നാലെ ശ്രീകാന്ത് ഒളിവിലാണെന്നാണ് വിവരം. മുൻകൂർ ജാമ്യാപേക്ഷ കോടതിയിൽ എത്തും മുമ്പേ പിടികൂടാനാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം.
ശ്രീകാന്ത് വെട്ടിയാർക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കാൻ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ നിർദ്ദേശം നൽകി. ശ്രീകാന്തിനെ തേടി പൊലീസ് വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. ഒരാഴ്ച്ചയായി ശ്രീകാന്ത് ഒളിവിലാണെന്ന് പൊലീസ് പറയുന്നു.