പത്തനാപുരം : സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ തമിഴ്നാട് സ്വദേശിയെ അറസ്റ്റ് ചെയ്തു. അംബാസമുദ്രം ധർമപുരണ്ടം സ്വദേശി ബാല മുരുക(23) നാണ് പിടിയിലായത്. ടൗണിലെ ബേക്കറി ശുചിത്വ തൊഴിലാളിയാണ് ഇയാൾ. പതിവായി കാണുന്ന വിദ്യാർഥിനിയുമായി മൊബൈലിലൂടെ സൗഹൃദം സ്ഥാപിച്ച് പീഡിപ്പിച്ചെന്നാണ് പരാതി.
സംഭവം അറിഞ്ഞ ബേക്കറിയുടമ സ്കൂൾ അധികൃതരെ വിവരം അറിയിച്ചതനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. പൊലീസിൽ പരാതി ലഭിച്ചതറിഞ്ഞ് തമിഴ്നാട്ടിലേക്ക് കടന്ന ഇയാളെ തമിഴ്നാട് കളക്കാട് മുണ്ടൻതുറൈ കടുവാസങ്കേതത്തിൽ നിന്നുമാണ് പിടികൂടുന്നത്. പത്തനാപുരം എസ്എച്ച്ഒ ജയകൃഷ്ണൻ, എസ്.ഐ ശരലാൽ, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ഷഹീർ, വിഷ്ണു എന്നിവർ ഉൾപ്പെട്ട ക്രൈം സ്ക്വാഡ് ആണ് പിടികൂടിയത്.