ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളാണ് തങ്ങൾക്ക് നേരിടേണ്ടി വന്ന പീഡനത്തിനെതിരെ പ്രിൻസിപ്പലിന് പരാതി നൽകിയത്. സീനിയർ വിദ്യാർഥികൾ ക്രൂരമായ രീതിയിൽ മാനസികമായി പീഡിപ്പിച്ചെന്നാണ് പരാതി. നേരത്തെയും കോഴിക്കോട് മെഡിക്കൽ കോളജിൽ സമാനമായ സംഭവമുണ്ടായിരുന്നു. റാഗിംഗിനെ തുടർന്ന് മെഡിക്കൽ പി ജി വിദ്യാർത്ഥിക്ക് പഠനം അവസാനിപ്പിക്കേണ്ടി വന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പ്രിൻസിപ്പൽ വകുപ്പുമേധാവികളുടെയും ഹോസ്റ്റൽ വാർഡന്റെയും യോഗം വിളിച്ചു. വൈകിട്ട് മൂന്ന് മണിക്കാണ് യോഗം നടക്കുക.