മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജില്‍ റാഗിങ്ങെന്ന് പരാതി. റാഗിങ്ങിനെ തുടർന്ന് പരിക്കേറ്റ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയെ വട്ടമ്പലം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എടത്തനാട്ടുകര സ്വദേശി പാറോക്കോട്ടില്‍ ഇംതിയാസിന്‍റെ മകന്‍ അബ്സാനാണ് പരിക്കേറ്റത്. മര്‍ദ്ദനത്തില്‍ തലക്കും ചെവിക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ അബ്സാനെ വട്ടമ്പലം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സീനിയര്‍ വിദ്യാര്‍ത്ഥികളിൽ കുറച്ച് പേർ ചേർന്ന് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ അബ്സാനെ ഗ്രൗണ്ടിന്‍റെ ഒരു വശത്തേക്ക് വിളിച്ചു കൊണ്ടുപോവുകയും ഗ്യാങ്ങ് ഉണ്ടാക്കണമെന്നും പ്രിന്‍സിപ്പളെയൊ മറ്റൊ പേടിക്കേണ്ടതില്ലെന്നും പറയുകയും ഇതിനെ എതിര്‍ത്തപ്പോള്‍ ഇരുവരും ചേര്‍ന്ന് തലക്കും മറ്റും മര്‍ദ്ദിക്കുകയുമായിരുന്നുവെന്നുമാണ് പറയപ്പെടുന്നത്.
സംഭവത്തില്‍ ബി.എ ഇംഗ്ലീഷ് അവസാന വര്‍ഷ വിദ്യാര്‍ത്ഥി മണ്ണാര്‍ക്കാട് മുണ്ടെക്കരാട്ടെ മുഹമ്മദ് അന്‍സില്‍.കെ, ബി.കോം സി.എ അവസാന വര്‍ഷ വിദ്യാര്‍ഥി മലപ്പുറം കരുവാരകുണ്ട് സ്വദേശി ജനീഷ് സ്വലാഹ് എന്നിവരെ അച്ചടക്ക നടപടിയുടെ ഭാഗമായി സസ്പെന്‍റ് ചെയ്തതായി കോളജ് അധികൃതര്‍ അറിയിച്ചു.