കോഴിക്കോട് ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അഴിഞ്ഞിലം ഫാറൂഖ് കോളജ് മുകളേൽ സരോജിനി, മരുന്നു മാറി കുത്തിവച്ചതിനെ തുടർന്നെന്നു മരണപെട്ടു എന്ന് പരാതി. വൃക്ക സംബന്ധമായ രോഗത്തെ തുടർന്ന് ശനിയാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അൾട്രാസൗണ്ട് സ്‌കാൻ ചെയ്തതിൽ കുഴപ്പമൊന്നുമില്ല. വൈകിട്ടു വാർഡിൽ നിന്ന് ഇൻജക്‌ഷൻ നൽകിയതോടെ സരോജിനി അസ്വസ്ഥത പ്രകടിപ്പിക്കുകയും തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും രക്ഷിക്കാനായില്ല എന്നും മകൾ എം.എസ്.ബിന്ദു മെഡിക്കൽ കോളജ് പൊലീസിലും ആശുപത്രി അധികൃതർക്കും പരാതി നൽകി. നിലവിൽ കൊടുത്തുകൊണ്ടിരിക്കുന്ന മരുന്നുകളും ഇൻജക്‌ഷനും മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ദിവസം മുതൽ കൊടുത്തിട്ടുള്ളു എന്നും, മരുന്ന് മാറീട്ടില്ല എന്നും അധികൃതർ അറിയിച്ചു.