Spread the love
യോദ്ധാവ് ” പദ്ധതിയിലൂടെ പരാതി ലഭിച്ചു; നിരോധിത പുകയില ഉത്പന്ന വിൽപന പോലീസ് പിടികൂടി

പെരിന്തൽമണ്ണ: സ്കൂൾ വിദ്യാർഥികൾക്കും മറ്റും ലഹരി വസ്തുക്കൾ വിൽക്കുന്ന വ്യക്തികൾക്ക് എതിരെയും കടകൾക്കെതിരെയും പരാതി നൽകാൻ സംസ്ഥാന സർക്കാർ ഓപ്പറേഷൻ യോദ്ധാവ് എന്ന പേരിൽ പരാതിപ്പെടാൻ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് ലഭിച്ച പരാതിയിൽ പുത്തനങ്ങാടിയിൽ നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. നിരോധിത പുകയില ഉൽപ്പന്നങ്ങൾ കൈവശം വച്ച ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. വർദ്ധിച്ചുവരുന്ന ലഹരിവസ്തുക്കൾ വിൽപ്പന നടത്തുന്നവർക്കെതിരെ ശക്തമായ നിയമ നടപടി തുടർന്നും ഉണ്ടാകുമെന്ന് പെരിന്തൽമണ്ണ ഇൻസ്പെക്ടർ സി അലവി അറിയിച്ചു.

Leave a Reply