Spread the love
ഓഫ് റോഡ് റൈഡിന് ജോജുവിനെതിരെ കേസ് എടുക്കണം എന്ന് പരാതി.

ഓഫ് റോഡ് റൈഡിന് ജോജുവിനെതിരെ കേസ് എടുക്കണം എന്ന് പരാതി. കെഎസ്യു ഇടുക്കി ജില്ലാ പ്രസിഡൻറ് ടോണി തോമസാണ് ഇടുക്കി ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി, ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ എന്നിവർക്ക് പരാതി നൽകിയത്. വാഗമണ്ണിൽ കഴിഞ്ഞ ദിവസം ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ചവർക്കും ഇതിൽ പങ്കെടുത്ത സിനിമ നടൻ ജോജു ജോർജിനും എതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ആണ് പരാതി. കൃഷിക്കു മാത്രമെ ഉപയോഗിക്കാവൂ എന്ന നിബന്ധനയുള്ള ഭൂമിയിൽ നിയമവിരുദ്ധമായി ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ചെന്നും ഇത് പ്ലാൻറേഷൻ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും പരാതിയിൽ പറയുന്നു. സുരക്ഷ സംമ്പിധാനങ്ങളുമില്ലാതെ അപകടകരമായ രീതിയിൽ വാഗമൺ എം.എം.ജെ എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ തേയിലത്തോട്ടത്തിലാണ് റൈഡ് സംഘടിപ്പിച്ചത്.

Leave a Reply