Spread the love
റെയില്‍വേ നിര്‍മിച്ച അടിപ്പാത മരണക്കെണി.

പത്തനംതിട്ട∙ തിരുവല്ല കുറ്റൂര്‍ പഞ്ചായത്തില്‍ റെയില്‍വേ നിര്‍മിച്ച അടിപ്പാത മരണക്കെണിയാകുമെന്ന പരാതി. താഴ്ന്ന് നില്‍ക്കുന്ന രീതിയില്‍ നിര്‍മിച്ചിരിക്കുന്ന അടിപ്പാതയില്‍ മഴ ശക്തമാകുന്നതോടെ അഞ്ച് അടിയോളം ഉയരത്തിൽ വെള്ളം കെട്ടുന്നു. അടിപ്പാതയുടെ ആഴം മനസിലാക്കാതെ ഈ വഴി കടന്നുപോകുന്നത് വലിയ അപകടത്തിനിടയാക്കും. വേണ്ടത്ര പരിശോധനകള്‍ നടത്താതെ അശാസ്ത്രീയമായിട്ടണ് നിര്‍മാണമെന്നാണു പരാതി. പലതവണ ഇക്കാര്യം റയില്‍വേയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ശാശ്വത പരിഹാരം ഉണ്ടായിട്ടില്ല. അടിപ്പാതയിലെ വെള്ളം ആറ്റിലേക്ക് ഒഴുകി പോകാനായി സ്ഥാപിച്ചിരിക്കുന്ന കനാലിലൂടെ ഇപ്പോള്‍ വെള്ളം തിരികെ ഒഴുകിയെത്തുകയാണെന്നും പരാതിയുണ്ട്.

Leave a Reply