Spread the love

തിരുവനന്തപുരം: കോവിഡ് സാഹചര്യത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന ലോക്ഡൗണിനു പുറമേ കോവിഡ് സ്ഥിരീകരണ നിരക്ക്( ടിപിആർ) കുറയ്ക്കുന്നതിന്റെ ഭാഗമായി ഇന്നും നാളെയും സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ.

Complete lockdown today and tomorrow. In kerala

ട്രിപ്പിൾ ലോക്ഡൗണിന് സമാനമായ കർശന നിയന്ത്രണങ്ങളായിരിക്കും ഏർപ്പെടുത്തുക.പൊലീസ് പരിശോധന കർശനമാക്കും. വാഹന ഗതാഗതവും, പൊതുജന സഞ്ചാരവും കർശനമായി നിയന്ത്രിക്കും.പ്രധാന പാതകളെല്ലാം ചെക്ക്പോസ്റ്റ് പരിശോധന ഉണ്ടാകും. കൂട്ടം കൂടുന്നവരെയും,അനാവശ്യമായി പുറത്തിറങ്ങുന്നവർക്കുമെതിരെ അറസ്റ്റ് ഉൾപ്പെടെ ഉള്ള കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

കൂടുതൽ കേസുകളുള്ള മേഖലകളെ വിവിധ സോണുങ്ങളായി തിരിച്ച് നിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനം. ഇതിന്റെ ചുമതല സീനിയർ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘത്തിനായിരിക്കും.ജനങ്ങൾ വീടുകളിൽ തന്നെയാണെന്ന് ഉറപ്പു വരുത്താൻ ആവശ്യമെങ്കിൽ ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്തും. അവശ്യസാധനങ്ങൾ എത്തിക്കാൻ പോലീസ് സംവിധാനം പ്രയോജനപ്പെടുത്താം.

ക്വാറന്റീൻ ലംഘിച്ചാൽ കോവിഡ് കെയർ സെന്ററിലാക്കുന്നതോടൊപ്പം, ക്രിമിനൽ കേസെടുക്കുമെന്നും അധകൃതർ
വ്യക്തമാക്കി.

Leave a Reply