കോഴിക്കോട് ബീച്ചില്‍ സംഗീത പരിപാടിക്കിടെ തിക്കിലും തിരക്കിലും ബാരിക്കേഡ് മറിഞ്ഞ് 20ഓളം പേര്‍ക്ക് പരുക്ക്. ജെഡിടി ആര്‍ട്‌സ് കോളേജിന്റെ സംഗീതപരിപാടിക്കിടെയാണ് അപകടമുണ്ടായത്.
പ്രതീക്ഷിച്ചതിലും കൂടുതല്‍ ആളുകള്‍ പരിപാടി കാണാന്‍ എത്തിയതും കാണികള്‍ തമ്മില്‍ ഉന്തും തള്ളും ഉണ്ടായതുമാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് അറിയിച്ചു. ആളുകളെ നിയന്ത്രിക്കാന്‍ പൊലീസ് ലത്തി വീശിയതോടെയാണ് ബാരിക്കേഡ് തകര്‍ന്നത്. പരുക്കേറ്റവരെ ബീച്ച് ആശുപത്രിയിലും മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് പരിപാടി നിര്‍ത്തിവച്ചു.