വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുന്ന സാഹചര്യത്തിൽ സ്വകാര്യ ബസുകളിൽ എല്ലാ വിദ്യാർത്ഥികൾക്കും അർഹമായ യാത്രാ കൺസഷൻ നൽകേണ്ടതാണെന്ന് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു. അർഹമായ കൺസഷൻ നിഷേധിക്കുന്ന ബസുടമകൾക്കും ജീവനക്കാർക്കുമെതിരെ കർശന നടപടി സ്വീകരിക്കുന്നതായിരിക്കും.