ഗ്ലാമി ഗംഗയെ കേരളത്തിൽ ഇന്നറിയാത്ത അധികം പേരൊന്നും കാണില്ല. ഗംഗ തന്റെ യൂട്യൂബ് വീഡിയോകളിലൂടെ പങ്കുവയ്ക്കുന്ന ബ്യൂട്ടി ടിപ്‌സുകളും, മേക്കപ്-ഫാഷൻ ബന്ധപ്പെട്ട കാര്യങ്ങളുമൊക്കെ അത്രപെട്ടന്നാണ് പ്രേക്ഷകർ വൈറലാക്കി കൊടുക്കുന്നത്. ഇത്തരം കണ്ടന്റിനു പുറമെ തന്റെ ഫോളോവെഴ്സിനെ കുടുംബമായി കാണുന്ന ഗംഗ തന്റെ സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങളും അവരെ അറിയിക്കാറുണ്ട്. അങ്ങനെ ഒരിക്കൽ തന്റെ രോഗാവസ്ഥയെ കുറിച്ച് വെളിപ്പെടുത്തി ഗ്ലാമി പറഞ്ഞ കാര്യങ്ങളാണിപ്പോൾ സോഷ്യൽ മീഡിയ വീണ്ടും വൈറലാക്കിയിരിക്കുന്നത്. കാന്‍സര്‍ ആണെന്ന് തെറ്റിദ്ധരിച്ചു എന്ന് പറഞ്ഞ വീഡിയോയാണ് വീണ്ടും ശ്രദ്ധയാകർഷിക്കുന്നത്.
ക്ലിയര്‍ സ്‌കിന്‍ ആയിരുന്ന മുഖത്ത് പെട്ടന്ന് കുറേ കുരുക്കള്‍ വന്നപ്പോള്‍ ഉപയോഗിക്ക മേക്കപ്പ് പ്രൊഡക്ടിന്റെ അനന്തരഫലമായിരിക്കും എന്നാണത്രെ ഗ്ലാമി ആദ്യം കരുതിയത്. അത് പരിഹരിക്കാന്‍, അത്തരം മേക്കപ് പ്രൊഡക്ടുകള്‍ ഒന്നും ഉപയോഗിക്കാതെ ശ്രദ്ധിച്ചുവെങ്കിലും ഫലമുണ്ടായില്ല. അവസാനം ഒരു ഡെര്‍മറ്റോളജിസ്റ്റിനെ കണ്‍സള്‍ട്ട് ചെയ്തപ്പോള്‍, പല മേക്കപ് സാധനങ്ങളും മുഖത്ത് പരീക്ഷിക്കുന്നത് കൊണ്ടാവും എന്ന് അവര്‍ പറഞ്ഞു. അതല്ല, കാരണം നേരത്തെയും പല മേക്കപ് പ്രൊഡക്ടുകളും താന്‍ ഉപയോഗിച്ചിരുന്നു, അപ്പോഴൊന്നും ഈ പ്രശ്‌നം ഉണ്ടായിരുന്നില്ല എന്ന് ഗ്ലാമി ഡോക്ടറോടു പറഞ്ഞു. പക്ഷെ അവരത് അംഗീകരിച്ചില്ല.
പിന്നീട് ഗ്ലാമി മേക്കപ് പ്രൊഡക്ടിന്റെ ഉപയോഗം കുറച്ച് നോക്കി. പക്ഷെ കരുക്കളുടെ കാര്യത്തില്‍ ഒരുമാറ്റവും വന്നില്ല. അതിന് ശേഷം മറ്റൊരു ഡര്‍മറ്റോളജിസ്റ്റിനെ കണ്ടു. അദ്ദേഹവും ആദ്യം പറഞ്ഞത്, മേക്കപ് പ്രൊഡക്റ്റ്‌സിന്റെ അമിത ഉപയോഗമാണ് എന്നാണ്. ഞാന്‍ അത് കുറച്ചതിന് ശേഷമുള്ള എന്റെ അനുഭവങ്ങളും പറഞ്ഞപ്പോള്‍, ഹോര്‍മോണല്‍ ഇന്‍ബാലന്‍സ് ആണ്, അതുകൊണ്ട് പാല്‍ ഉല്‍പന്നങ്ങള്‍ കുറയ്ക്കണം എന്ന് പറഞ്ഞു. അങ്ങനെ പാല്‍ ഉല്‍പന്നങ്ങള്‍ കുറച്ചപ്പോള്‍ ചെറിയ വ്യത്യാസം വന്നുവെങ്കിലും പറയത്തക്ക മാറ്റം ഉണ്ടായില്ല.
പിന്നീട് കവിളില്‍ മാത്രം വന്നിരുന്ന കുരുക്കള്‍, മുഖം നിറയെ വരാന്‍ തുടങ്ങി. അപ്പോഴേക്കും എനിക്ക് വയറിന് വല്ലാത്ത വേദനയും അസ്വസ്ഥതകളും വരാന്‍ തുടങ്ങി. ഒന്നും കഴിക്കാന്‍ പറ്റാത്ത അവസ്ഥ. പച്ചവെള്ളം കുടിച്ചാല്‍ പോലും വയറ് വീര്‍ക്കും. ഭയങ്കര ക്ഷീണം. എന്ത് കഴിച്ചാലും അതുപോലെ ബാത്രൂമില്‍ പോകുന്ന അവസ്ഥ. ശരീരികമായി തീരെ ക്ഷീണിച്ചു. ഒരിക്കല്‍ ടോയിലറ്റില്‍ പോയപ്പോള്‍ മോഷനില്‍ ബ്ലഡ് കണ്ടു. അതോടെ പേടിയായി.
വായില്‍ നിന്നോ മൂക്കില്‍ നിന്നോ ചെവിയില്‍ നിന്നോ മോഷനിലൂടെയോ ബ്ലഡ്ഡ് വന്നാല്‍ അത് കാന്‍സര്‍ ആയിരിക്കും എന്നായിരുന്നു എന്റെ അറിവ്. ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് ഓവര്‍ തിങ്ക് ചെയ്യാന്‍ തുടങ്ങി. കാന്‍സര്‍ ആണെന്ന് ഞാന്‍ സ്വയം ഉറപ്പിച്ചു. വീട് പണി തീരുന്നതിന് മുമ്പേ മരിച്ചു പോകുമോ, ഡോക്ടറെ കണ്ടാല്‍ ചികിത്സിക്കാന്‍ കാശില്ല. ഉള്ള കാശെടുത്താല്‍ വീട് പണി നടക്കില്ല. വരുന്നത് പോലെ വരട്ടെ, ഡോക്ടറെ കാണില്ല എന്നായിരുന്നു ആദ്യം കരുതിയത്. പക്ഷെ എന്റെ ശോക ഭാവം കണ്ട ഒരു സുഹൃത്ത് കാര്യം തിരക്കി. അവനെന്നെ കളിയാക്കി, പോയി ഒറു ഗാസ്റ്റട്രബ്‌ളിജിസ്റ്റിനെ കാണാന്‍ പറഞ്ഞു. ആദ്യം മടിച്ചുവെങ്കിലും പിന്നീട് ഞാന്‍ ഡോക്ടറെ കണ്ടു. അപ്പോഴാണ് ശരിക്കും എനിക്ക് എന്താണ് പ്രശ്‌നം എന്ന് മനസ്സിലായത്.
എനിക്ക് ഇരിട്ടബിള്‍ ബൗള്‍ സിന്‍ഡ്രം (ഐബിഎസ്) എന്ന രോഗാവസ്ഥയാണ്. 24 മണിക്കൂര്‍ പ്രവൃത്തിക്കേണ്ട കുടലിനെ ഞാന്‍ 54 മണിക്കൂര്‍ പ്രവൃത്തിപ്പിച്ചതിന്റെ അനന്തരഫലം! ജങ്ക് ഫുഡ്ഡും, ടെന്‍ഷനും ആന്‍സൈറ്റിയും എല്ലാം കാരണം ഈ രോഗം വരാം. കൃത്യമായ ഒരു കാരണം ഇല്ല. ഈ രോഗാവസ്ഥയില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങളാണ് എന്റെ വയറിന് ഉണ്ടായ അസ്വസ്ഥത. കഴിക്കുന്ന ഭക്ഷണം പ്രോപ്പര്‍ അല്ല എങ്കില്‍ അത് മുഖത്തിനെയും ബാധിയ്ക്കും. കുരുക്കള്‍ വരും. സെക്കന്റ് ബ്രെയിന്‍ ആണ് നമ്മുടെ വയര്‍. അത് ഇന്‍ബാലന്‍സ് ആയാല്‍ മൊത്തതില്‍ കുഴയും.
വെജിറ്റബിള്‍സ്, ഫ്രൂട്ട്, പ്രൊബയോട്ടിക് ആയിട്ടുള്ള ഫുഡ് ഒക്കെ നമ്മുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തിയാല്‍ തന്നെ ഇത് കണ്‍ട്രോള്‍ ആവും. പ്രൊ ബയോട്ടിക് ഡാബ്ലറ്റ്‌സ് ആണ് എനിക്ക് ഡോക്ടര്‍ തന്നത്. അത് രണ്ട് ദിവസം കഴിക്കുമ്പോഴേക്കും എന്റെ വയറിന്റെ അസ്വസ്ഥതകള്‍ എല്ലാം മാറി. ഡിസംബറിലാണ് ഞാന്‍ മെഡിസിന്‍ എടുത്തു തുടങ്ങിയത്. ഈ നാല് മാസം കൊണ്ട് ഞാന്‍ പെര്‍ഫക്ട് ഓകെയായി. മുഖത്തെ കുരുക്കളും പോയി. ഇപ്പോള്‍ ഡയറ്റ് എല്ലാം കണ്‍ട്രോള്‍ ചെയ്താണ് മുന്നോട്ട് പോകുന്നത് – ഗ്ലാമി ഗംഗ ഇങ്ങനെയാണ് വിഡിയോയിൽ പറഞ്ഞത്.