ഇന്നലെ ഹനുമാന്‍ ജയന്തി ഘോഷയാത്രക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ ഒരു പ്രദേശവാസിക്കും എട്ട് പൊലീസുകാര്‍ക്കുമടക്കം ഒന്‍പത് പേര്‍ക് പരിക്കേറ്റിരുന്നു. സംഘര്‍ഷത്തില്‍ അറസ്റ്റിലായവരുടെ എണ്ണം പതിനാലായി. മേഖലയില്‍ ഇന്നലെ രാത്രിയോടെ തന്നെ സ്ഥിതി നിയന്ത്രണവിധേയമായിരുന്നു. കൂടുതല്‍ സേനയെ മേഖലയില്‍ നിയോഗിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ചിലെയും സ്‌പെഷ്യല്‍ സെല്ലിലെയും ഉദ്യോഗസ്ഥരുടെ 10 സംഘങ്ങളെയാണ് അന്വേഷണത്തിന് നിയോഗിച്ചിട്ടുള്ളത്. സമാധാനം നിലനില്‍ക്കുന്നുണ്ടെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും പൊലീസ് പറഞ്ഞു.