Spread the love

കോഴിക്കോട് ∙ താമരശ്ശേരി ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഇന്നും സംഘർഷം. രാവിലെ സ്കൂളിന് സമീപത്തെ ട്യൂഷൻ സെന്ററിൽനിന്നും ഇറങ്ങിയ വിദ്യാർഥികളെ പുറത്തുനിന്നും എത്തിയവരാണ് മർദ്ദിച്ചത്. വെള്ളിയാഴ്ച വിദ്യാർഥികൾ വയലിലും റോഡിലുമായി സംഘർഷം ഉണ്ടാക്കിയിരുന്നു. സ്കൂളിൽവച്ചു നടന്ന ചെറിയ സംഘർഷത്തിന്‍റെ തുടർച്ചയായിട്ടായിരുന്നു റോഡിലും വയലിലുമായി നടന്ന ഏറ്റുമുട്ടൽ.

ഇന്നലെ നടന്ന സംഭവത്തിന്റെ തുടർച്ചയായാണ് ഇന്നും ഏറ്റുമുട്ടലുണ്ടായത്. മർദ്ദനത്തിൽ പത്താം ക്ലാസ് വിദ്യാർഥികളായ ഷഹല്‍, വൈഷ്ണവ് എന്നിവര്‍ക്കു പരുക്കേറ്റു. ഇരുവരെയും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷം നടക്കുന്ന സമയത്ത് സമീപമുണ്ടായിരുന്ന ഒരു വിദ്യാർഥിനിക്കും മർദ്ദനമേറ്റതായാണു റിപ്പോർട്ട്. രാവിലെ 8.30 ഓടെയായിരുന്നു സംഭവം. മൂന്നുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Leave a Reply