പാകിസ്ഥാനെതിരായ യുദ്ധമുഖത്തെ ധീരതയ്ക്കു അഭിനന്ദന്‍ വര്‍ധമാന് രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ സൈനിക ബഹുമതി വീര്‍ചക്രം നല്‍കി രാജ്യത്തിന്റെ ആദരം. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് പുരസ്‌കാരം സമ്മാനിച്ചത്. 2019 ഫെബ്രുവരിയില്‍ സിആര്‍പിഎഫിന്റെ വാഹനവ്യൂഹത്തിനു നേരെ ജെയ്ഷമുഹമ്മദ് നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ നടത്തിയ പ്രത്യാക്രമണം അഭിനന്ദന്റെ യൂണിറ്റ് ആണ് പാക്കിസ്ഥാന്റെ വ്യോമാക്രമണം തടഞ്ഞത്. പാക് യുദ്ധവിമാനമായ എഫ് 16 വെടിവച്ചിട്ടതിനു ശേഷം അഭിനന്ദന്‍ നിയന്ത്രിച്ചിരുന്ന വിമാനം തകര്‍ന്നതിനെ തുടര്‍ന്നാണ് പാരച്യൂട്ടില്‍ പാക് അധിനിവേശ കശ്മീരില്‍ പറന്നിറങ്ങിയത്. പാകിസ്ഥാന്‍ സൈന്യം പിടികൂടി തടവിലാക്കുകയായിരുന്ന അഭിനന്ദനെ ഇന്ത്യ നിലപാട് കടുപ്പിച്ചതോടെ ജയിലില്‍ നിന്ന് മോചിപ്പിച്ച് രാജ്യത്ത് തിരിച്ചെത്തിച്ചു. തുടര്‍ന്നാണ് ഗ്രൂപ്പ് ക്യാപ്റ്റനായി അഭിനന്ദന് സ്ഥാനക്കയറ്റം നല്‍കിയത്.