ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് പോസ്റ്റർ പതിപ്പിച്ചതിന്റെ പേരിലുള്ള അറസ്റ്റ് നടപടികൾക്കെതിരെ പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്. അറസ്റ്റ് വിവാഹത്തിനെതിരെ പ്രതിപക്ഷ പ്രമുഖരും രംഗത്തെത്തിയിരുന്നു. തന്നെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽഗാന്ധി ‘വിവാദ പോസ്റ്റർ’ട്വിറ്റ് ചെയ്യുകയും, എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കഗാന്ധി ട്വിറ്ററിൽ തൻറെ മുഖചിത്രത്തിന് പകരം വിവാദ പോസ്റ്റർ ചേർക്കുകയും ചെയ്തു.
രാജ്യസഭയിൽ കോൺഗ്രസ് ചീഫ് വിപ്പ് രമേശിന്റെ പ്രതിഷേധം, ഡൽഹി ഗാർഡന് എതിർവശത്തുള്ള തൻറെ ഔദ്യോഗിക വസതിയിലെ മതിലിൽ പോസ്റ്റർ ഒട്ടിച്ചായിരുന്നു. ‘ഞങ്ങളുടെ കുട്ടികൾക്കുള്ള വാക്സിൻ മോദിജി എന്തിനാണ് വിദേശത്ത് കൊടുത്തത്’ എന്ന ചോദ്യമായിരുന്നു പോസ്റ്ററുകളിൽ.
ഇത് പലയിടത്തായി ഒട്ടിച്ചെന്ന കേസിൽ 24 പേരെ പൊതുമുതൽ
വൃത്തികേടാക്കുത് തടയുന്ന നിയമം, ഡൽഹി ദുരന്തനിവാരണ നിയമം, ഇന്ത്യൻ ശിക്ഷാ നിയമം എന്നിവ ചുമത്തി ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു.