
മന്ത്രി സജി ചെറിയാനെതിരെ ബിന്ദു കൃഷ്ണ ആരോപണവുമായി രംഗത്ത്. സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനെതിരെ മന്ത്രി നടത്തിയ പ്രസ്താവനയെ പിന്തുടർന്ന് ആണ് ആരോപണം. ”തീവ്രവാദ ബന്ധമുണ്ടോ മന്ത്രീ ?, 2021ലെ തെരഞ്ഞെടുപ്പ് പത്രികയിൽ 68 ലക്ഷം, 2022ൽ 5 കോടിയുടെ ആസ്തിയുണ്ടെന്ന് സ്വയം വെളിപ്പെടുത്തൽ…’ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സജി ചെറിയാൻ സമർപ്പിച്ച സത്യവാങ്മൂലത്തിലെ കണക്കിന്റെ സ്ക്രീൻ ഷോട്ട് ഉൾപ്പെടുത്തിയാണ് ബിന്ദു കൃഷ്ണ ഫേസ്ബുക്കിൽ കുറിച്ചത്. തെരഞ്ഞടുപ്പ് നാമനിർദേശ പത്രികയ്ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ വീടടക്കം അഞ്ചുകോടിയുടെ ആസ്തിയുണ്ടെന്ന് കാണിക്കാത്തതെന്തെന്ന വിമർശനം സോഷ്യൽ മീഡിയയിൽ അടക്കം ശക്തമാകുന്നുണ്ട്.