തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ പ്രഭാത സവാരിക്കിറങ്ങിയ പ്രാദേശിക കോണ്‍ഗ്രസ് നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.
ശാസ്തമംഗലം ശ്രീരംഗം ലെയിന്‍ ഹൗസ് നമ്പര്‍ 29 മീനാ ഭവനില്‍ കൃഷ്ണന്‍ നായരുടെ മകന്‍ വനജകുമാര്‍ (52) ആണ് മരിച്ചത്.
കോണ്‍ഗ്രസ് വട്ടിയൂര്‍ക്കാവ് ബ്ലോക്ക് സെക്രട്ടറിയായിരുന്നു.
പുലര്‍ച്ചെ ആറോടെ പാങ്ങോട് സൈനിക ക്യാമ്പിന് സമീപത്തെ എടിഎം കൗണ്ടറിനു മുന്നില്‍ റോഡരികിലാണ് മൃതദേഹം കണ്ടെത്തിയത്.
പിന്നാലെ പൂജപ്പുര പോലീസില്‍ വിവരമറിയിച്ചു. പാങ്ങോടുള്ള സ്വകാര്യാശുപത്രിയില്‍ എത്തിച്ചാണ് മരണം സ്ഥിരീകരിച്ചത്.
മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
മീനയാണ് ഭാര്യ.
മക്കള്‍: ആര്യ, അഖില