കോണ്‍ഗ്രസ് നേതൃയോഗം ഇന്ന് ദില്ലിയില്‍ നടക്കും. സംഘടന തെരഞ്ഞെടുപ്പ്, പാര്‍ട്ടി സംഘടിപ്പിക്കാനിരിക്കുന്ന ഭാരത് ജോഡോ യാത്ര, വരാനിരിക്കുന്ന പാര്‍ലമെന്‍റ് സമ്മേളനത്തിലെ വിഷയങ്ങള്‍ എന്നിവ ചര്‍ച്ചയാകും. പാര്‍ട്ടി യോഗം നടക്കുമ്പോള്‍ രാഹുല്‍ ഗാന്ധി വിദേശ പര്യടനത്തിലാണ്. ഞായറാഴ്ചയേ രാഹുല്‍ തിരിച്ചെത്തൂ. ജനറല്‍ സെക്രട്ടറിമാര്‍, സംസ്ഥാന ഭാരവാഹികള്‍, പിസിസി പ്രസിഡന്റുമാര്‍, മുന്നണി സംഘടനാ അധ്യക്ഷന്‍മാര്‍ യോഗത്തിൽ പങ്കെടുക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് നടക്കും.