ലക്ഷദ്വീപ് സന്ദര്‍ശിക്കുന്നതിതിന് കോണ്‍ഗ്രസ് എംപിമാരായ ഹൈബി ഈഡനും ടി.എന്‍. പ്രതാപനും നല്‍കിയ അപേക്ഷ ലക്ഷദ്വീപ് ഭരണകൂടം തള്ളി.
എംപിമാരുടെ സന്ദര്‍ശനം ദ്വീപിലെ സമാധാന അന്തരീക്ഷം തകര്‍ക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാ കളക്ടര്‍ അപേക്ഷ തള്ളിയത്. തിങ്കളാഴ്ച ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് അപ്പീല്‍ നല്‍കും. തുടര്‍ന്നും അനുമതി നിഷേധിച്ചാല്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും ടി.എന്‍. പ്രതാപന്‍ പറഞ്ഞു.
ഇതിനിടെ ദ്വീപില്‍ വീണ്ടും കൂട്ടപിരിച്ചുവിടലുണ്ടായി. 151 താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. കായിക യൂണിറ്റിലെ ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.വിനോദ സഞ്ചാരമേഖല നിശ്ചലമായതിനാലാണ് പിരിച്ചുവിടലെന്നാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ വിശദീകരണം.