
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് തൃശൂര്‍ ജില്ലയില്‍ പര്യടനം തുടരും. രാവിലെ ഏഴ് മണിക്ക് ചാലക്കുടിയില്‍ നിന്ന് ആരംഭിച്ച് ഉച്ചയോടെ ആമ്പല്ലൂരില്‍ അവസാനിപ്പിക്കും.നാളെ തൃശ്ശൂര്‍-പാലക്കാട് അതിര്‍ത്തിയായ ചെറുതുരുത്തിയിലാണ് ജില്ലയിലെ പദയാത്ര അവസാനിക്കുക. സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്ന് തുടക്കം കുറിച്ച യാത്ര 12 സംസ്ഥാനങ്ങളിലായി 3,500 കിലോമീറ്റര്‍ ദൂരം പിന്നിട്ട് കശ്മീരില്‍ യാത്ര സമാപിക്കും. 150 ദിവസമെടുത്താണ് യാത്ര പൂര്‍ത്തിയാക്കുക. മുന്നൊരുക്കങ്ങള്‍ തുടങ്ങിയ സമയത്ത് ദിവസം 23 കിലോമീറ്ററെന്നാണ് നേതാക്കള്‍ പറഞ്ഞത്. എന്നാല്‍, 25 കിലോമീറ്ററില്‍ കൂടുതല്‍ നടക്കണമെന്നാണ് രാഹുല്‍ നേതാക്കളോട് നിര്‍ദ്ദേശിച്ചത്.കന്യാകുമാരിയില്‍ നിന്നും ആരംഭിച്ച യാത്ര 150 ദിവസത്തിനുള്ളില്‍ 3,570 കിലോമീറ്റര്‍ സഞ്ചരിച്ച് ജമ്മു കശ്മീരില്‍ അവസാനിക്കും. ഭാരത് ജോഡോയില്‍ പങ്കെടുക്കുന്ന യാത്രക്കാര്‍ ഒരു ഹോട്ടലിലും തങ്ങില്ല. രാത്രികള്‍ കണ്ടെയ്‌നറുകളില്‍ ചെലവഴിക്കും. ഇത്തരത്തില്‍ ആകെ 60 കണ്ടെയ്‌നറുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ചില കണ്ടെയ്‌നറുകളില്‍ ഉറങ്ങാനുള്ള കിടക്കകള്‍, ടോയ്‌ലറ്റുകള്‍, എസികള്‍ എന്നിവയും ഘടിപ്പിച്ചിട്ടുണ്ട്.