കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന് ചേരും. വൈകീട്ട് നാല് മണിക്ക് എഐസിസി ആസ്ഥാനത്താണ് യോഗം. ഗ്രൂപ്പ് 23 നേതാക്കള്‍ നേതൃമാറ്റം വേണമെന്ന ആവശ്യം കൂടുതല്‍ ശക്തമായി ഉന്നയിച്ചേക്കും. സംഘടന ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരുന്ന കെ സി വേണുഗോപാലിനെതിരെയും നേതാക്കള്‍ രംഗത്തെത്തിയിരുന്നു. യുപി ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലും പരാജയം ഏറ്റുവാങ്ങിയതോടെയാണ് പുതിയ അധ്യക്ഷന്‍ വേണമെന്ന ആവശ്യം ശക്തമായത്. സംഘടനാ തിരഞ്ഞെടുപ്പ് നടത്തി സെപ്റ്റംബറിലേക്ക് പാര്‍ട്ടി അധ്യക്ഷനെ തിരഞ്ഞെടുക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. ഇത് നേരത്തെയാക്കി എത്രയും വേഗം പാര്‍ട്ടി അധ്യക്ഷനെ നിയമിച്ച് പ്രവര്‍ത്തനം ശക്തമാക്കണമെന്നാണ് ആവശ്യം. ഗ്രൂപ്പ് 23ന്റെ ഭാഗമായി ഗുലാംനബി ആസാദ്, ആനന്ദ് ശര്‍മ്മ, മുകുള്‍ വാസ്‌നിക് എന്നിവര്‍ പ്രവര്‍ത്തക സമിതിക്കെത്തും. വിലെ 10.30ന് കോണ്‍ഗ്രസ് നയരൂപീകരണ സമിതിയും യോഗം ചേരുന്നുണ്ട്. ജന്‍പഥിലെ സോണിയ ഗാന്ധിയുടെ വസതിയിലാണ് യോഗം.