കോന്നി മെഡിക്കല്‍ കോളജിന്റെ ഓപ്പറേഷന്‍ തീയേറ്ററിന്റെ ഉദ്ഘാടനം കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഓണ്‍ലൈനായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിർവഹിച്ചു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മെഡിക്കല്‍ കോളജില്‍ ഐപിയുടേയും ഒപിയുടേയും പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. കോവിഡ് മഹാമാരിയെ തുടര്‍ന്ന് കോവിഡ് സെന്ററാക്കി മാറ്റിയപ്പോള്‍ ഐപിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയായിരുന്നു. പിന്നീട് ഈ സര്‍ക്കാരിന്റെ കാലത്താണ് ഐപിയുടെ പ്രവര്‍ത്തനം പുനരാരംഭിച്ചത്. മെഡിക്കല്‍ കോളജിലേക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതിനായി 19 കോടി രൂപ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത് അനുസരിച്ച് അത് അനുവദിച്ച് കഴിഞ്ഞു. പിന്നീടുള്ള പ്രധാന ആവശ്യമായിരുന്നു ആശുപത്രിക്കുള്ള ഓപ്പറേഷന്‍ തീയേറ്റര്‍. ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ശനിയാഴ്ച പ്രവര്‍ത്തനം ആരംഭിക്കുകയാണ്. മെഡിക്കല്‍ കോളജിലെ ഓപ്പറേഷന്‍ തീയേറ്റര്‍ ഫെഡറല്‍ ബാങ്കിന്റെ കൂടി സഹായത്തോടെയാണ് ഇപ്പോള്‍ സാധ്യമായതെന്നും മന്ത്രി പറഞ്ഞു.