മണ്ണാർക്കാട്: ചില ഭേദഗതികളോടെ ട്രാഫിക് പരിഷ്കരണം തുടരാൻ ഇന്ന് ഡിവൈഎസ്പി വി.എ. കൃഷ്ണദാസ് വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ തീരുമാനമായി.
കോടതിപ്പടി ജംഗ്ഷനിൽ ട്രാഫിക് സിഗ്നൽ ലൈറ്റ് സ്ഥാപിക്കുക എന്നതാണ് ഇന്ന് ചേർന്ന യോഗത്തിലെ പ്രധാന തീരുമാനം.
മുല്ലാസിന് മുമ്പിലെ ബസ്റ്റോപ്പ് തൊട്ടടുത്തുള്ള പെട്രോൾ പമ്പിന് മുൻവശത്തേക്ക് മാറ്റി സ്ഥാപിക്കും. കോടതിപ്പടി പൊതുമരാമത്ത് ഓഫീസിന് എതിർവശത്തുള്ള ബസ്റ്റോപ്പ് തുടരും.
മുല്ലാസിന് മുമ്പിൽ പത്ത് ഓട്ടോറിക്ഷകൾ നിർത്തുന്നതിന് അനുമതി നൽകി.
ചങ്ങലീരി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ നമ്പിയൻകുന്നിലൂടെ തിരിഞ്ഞു പോകുന്നതിന് സമയക്രമത്തിൽ മാറ്റം വരുത്തി. രാവിലെ 9 മണിമുതലാണ് ഇതിലൂടെ വാഹനങ്ങൾ തിരിഞ്ഞു പോകേണ്ടത്.
ഇത്തരത്തിലുള്ള ചില ഭേദഗതികളോടെ ഗതാഗത നിയന്ത്രണം തുടരാൻ മുഴുവൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ട്രേഡ് യൂണിയൻ പ്രതിനിധികളും പങ്കെടുത്ത യോഗത്തിൽ ഐക്യകണ്ഠേന തീരുമാനിച്ചതായി ചെയർമാൻ സി. ബഷീർ പറഞ്ഞു.