വിദ്വേഷ പ്രസംഗ കേസിൽ പി സി ജോർജിന്റെ ജാമ്യത്തെ എതിർത്ത് സർക്കാർ നൽകിയ ഹർജി പരിഗണിക്കുന്നത് വാദം പറയാൻ കൂടുതൽ സമയം ചോദിച്ചുള്ള പിസി ജോർജിന്റെ അപേക്ഷ പരിഗണിച്ചു നീട്ടിവച്ചു. വിവാദ പരാമർശങ്ങൾ ആവർത്തിച്ചതിന് വീണ്ടും പൊലീസ് കേസെടുത്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്. ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടില്ലെന്നാണ് പിസി ജോർജിന്റെ മറുപടി ഹർജിയിൽ പറയുന്നത്. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ടിലാണ് ഹർജി പരിഗണിക്കുന്നത്. അനാവശ്യമായി സമയം ചോദിച്ച് ഹർജി നീട്ടുന്നു എന്ന് സർക്കാർ അഭിഭാഷകൻ വാദിച്ചു.പ്രതിഭാഗം വാദം കേൾക്കാൻ ഈ മാസം 20ലേക്കാണ് ഹർജി മാറ്റിയത്.