തവക്കൽനായിൽ ഇമ്യൂൺ ആകുന്നതിനു അപേക്ഷിക്കാനായി സൗദി ആരോഗ്യമന്ത്രാലയത്തിന്റെ സൈറ്റ് വഴി അപേക്ഷിക്കുന്ന നാട്ടിലുള്ള പ്രവാസികൾ മൂന്ന് ഡോസ് വാക്സിൻ സ്വീകരിച്ചതിന്റെ വിവരം നൽകണമെന്ന നിബന്ധനയിൽ മാറ്റം വരുത്തി.
പ്രശ്നം ആരോഗ്യ മന്ത്രാലയ അധികൃതരുടെ ശ്രദ്ധയിൽ പെട്ടതോടെ പരിഹാരവും പിറകെ ഉണ്ടാകുകയായിരുന്നു.
ഇപ്പോൾ വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചതിന്റെ രേഖകൾ മാത്രം നൽകിയാൽ തന്നെ തന്നെ തവക്കൽനായിൽ ഇമ്യുൺ ആകാനുള്ള അപേക്ഷ വീണ്ടും സ്വീകരിക്കുന്നുണ്ട്.
നേരത്തെ രണ്ട് ഡോസ് സ്വീകരിച്ചതിന്റെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ശ്രമിക്കുന്നവർക്ക് മൂന്നാമത് ഡോസ് സ്വീകരിച്ചതിന്റെ വിവരം പൂരിപ്പിക്കാത്തതിനാൽ വാക്സിൻ ഡോസുകൾ ഒഴിവാക്കാനാകില്ല എന്ന സന്ദേശം നൽകി അപേക്ഷ തള്ളിയത് ആശങ്കയുണ്ടാക്കിയിരുന്നു.
ഇപ്പോൾ മൂന്നാമത് ഡോസിന്റെ വിവരങ്ങൾ പൂരിപ്പിക്കാനുള്ള ഭാഗം ഉണ്ടെങ്കിലും അത് പൂരിപ്പിക്കാതെ രണ്ട് ഡോസ് വാക്സിൻ വിവരം നൽകിയാൽ തന്നെ അപേക്ഷ സ്വീകരിക്കുന്നുണ്ട്.
ഏതായാലും പ്രശ്നം പരിഹരിച്ച ആശ്വാസത്തിലാണിപ്പോൾ നിരവധി പ്രവാസികൾ.