
ദിലീപ് ഉള്‍പ്പെട്ട വധഗൂഢാലോചനക്കേസ് അന്വേഷണത്തിന് സ്‌റ്റേയില്ല. ജസ്റ്റിസ് കെ ഹരിപാല്‍ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്.
നിലവിലെ പോലീസ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസില്‍ വിശദമായ വാദം കേള്‍ക്കാം എന്നും കോടതി അറിയിച്ചു. ഫോണുകളിലെ വിവരങ്ങള്‍ പ്രതികള്‍ നീക്കം ചെയ്തെന്ന് കാട്ടി ക്രൈം ബ്രാഞ്ച് (crime branch) കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കേസുമായി ബന്ധമില്ലാത്ത സ്വാകാര്യ സംഭാഷണങ്ങളാണ് ഫോണില്‍ നിന്ന് നീക്കം ചെയ്തതെന്നാണ് പ്രതികളുടെ വാദം. തന്റെ സഹായി ദാസനെ, ഡി.വൈ.എസ്.പി ബൈജു പൗലോസ് ഭീഷണിപ്പെടുത്തി മൊഴി നല്‍കിച്ചുവെന്നും സത്യവാങ്മൂലത്തില്‍ ദിലീപ് വ്യക്തമാക്കിയിരുന്നു. അനുകൂലമായി മൊഴി നല്‍കാന്‍ അഭിഭാഷകര്‍ സ്വാധീനിച്ചിരുന്നുവെന്ന ദാസന്റെ മൊഴിയും ദിലീപ് തള്ളിപ്പറഞ്ഞിട്ടുണ്ട്.