Spread the love
ഭരണഘടനയെ ബഹുമാനിക്കുന്ന പൊതു പ്രവർത്തകനാണ് ഞാൻ, ഭരണഘടനയോട് അങ്ങേയറ്റം കൂറുപുലര്‍ത്തി: സജി ചെറിയാൻ

തിരുവനന്തപുരം: രാജിവച്ചത് സ്വതന്ത്രമായ തീരുമാനമെന്നു സജി ചെറിയാൻ. ഭരണഘടനയോട് അങ്ങേയറ്റം കൂറുപുലര്‍ത്തി. ഭരണഘടനയെ വിമര്‍ശിച്ചിട്ടില്ല. തനിക്കെതിരെ ദുഷ്പ്രചരണം നടന്നു. തെറ്റിദ്ധരിച്ചുള്ള പ്രചാരണം വേദനിപ്പിച്ചു. മന്ത്രിസഭയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമമുണ്ടായി. പ്രസംഗത്തിന്റെ ഒരു ഭാഗം അടർത്തി മാറ്റി. തന്റെ പ്രസംഗം പറഞ്ഞത് ഭരണഘടന നേരിടുന്ന വെല്ലുവിളിയെ കുറിച്ചായിരുന്നു. എന്നാൽ, വാർത്തകൾ വരുന്നത് ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയെന്ന പേരിലുമാണെന്ന് സജി ചെറിയാൻ പറഞ്ഞു. താൻ എടുത്തിരിക്കുന്നത് സ്വതന്ത്രമായ തീരുമാനമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.

Leave a Reply