ഗുരുവായൂർ റെയിൽവേ മേൽപ്പാല നിർമ്മാണം ഇന്നാരംഭിക്കും; വാഹനങ്ങൾ വഴിതിരിച്ച് വിടും
ഗുരുവായൂർ റെയിൽവേ മേൽപ്പാലം നിർമ്മാണത്തിന് പ്രാഥമിക പ്രവർത്തനങ്ങളായ പൈലിങ് വർക്കുകൾ ഇന്ന് (ഡിസംബർ 3) മുതൽ ആരംഭിക്കും. അതിനാൽ ഗുരുവായൂർ കിഴക്കേനട ലെവൽക്രോസ് വഴിയുള്ള വാഹനങ്ങൾ തിരിച്ചുവിടും. തൃശൂരിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് കുന്നംകുളം വഴി ഗുരുവായൂരിലേക്ക് പോയി വരാം. മറ്റ് വലിയ വാഹനങ്ങൾ തൈക്കാട് ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് ചിറ്റാട്ടുകര, പാവറട്ടി, പഞ്ചാരമുക്ക് വഴി ഗുരുവായൂരിലേക്ക് എത്തിച്ചേരാം. ഇവർക്ക് തിരികെ പോകാൻ മമ്മിയൂർ വഴി കുന്നംകുളം റോഡ് കയറി ചാട്ടുകുളം റോഡ് വഴി തൈക്കാട് എത്താം. ചെറിയ വാഹനങ്ങൾക്ക് ഗുരുവായൂർ പോയി വരാൻ മാവിൻചുവട് റോഡ് ഉപയോഗിക്കാം. കൂടാതെ ബാബു ലോഡ്ജിന്റെ അടുത്തുള്ള റോഡ് വഴി വൺവേ പ്രകാരം ഗുരുവായൂരിൽ നിന്ന് ചൂണ്ടൽ റോഡിലേക്ക് എത്തിച്ചേരാമെന്നും ആർ ബി ഡി സി കെ അഡീഷണൽ ജനറൽ മാനേജർ അറിയിച്ചു.