റെയിൽ മേൽപ്പാലം നിർമ്മാണം: ത്രികക്ഷി കരാർ ഒപ്പിടാൻ മന്ത്രിസഭ തീരുമാനം.
കേരളത്തിലെ റെയിൽ മേൽപ്പാലങ്ങളുടെ/അടിപ്പാലങ്ങളുടെ നിർമ്മാണത്തിനായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവും റെയിൽവേ മന്ത്രാലയവും സംസ്ഥാന സർക്കാരും തമ്മിൽ ത്രികക്ഷി ധാരണ ഒപ്പിടാൻ തീരുമാനിച്ചു.
സംസ്ഥാനത്ത് 428 ലെവൽ ക്രോസുകളാണുള്ളത്. അതിൽ 143 എണ്ണത്തിലാണ് ഗതാഗതം കൂടുതൽ. ഈ ലെവൽ ക്രോസുകളുടെ എണ്ണം കുറച്ചു ഓവർ ബ്രിഡ്ജുകളും അണ്ടർ ബ്രിഡ്ജുകളും നിർമ്മിക്കുന്നതിനാണ് ധാരണാപത്രം. ഇതിൻറെ ഭാഗമായി ഏറ്റെടുക്കേണ്ട മേൽപ്പാലങ്ങളുടെയും അടിപ്പാലങ്ങളുടെയും ലിസ്റ്റ് പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കും. ധാരണാപത്രം ഒപ്പിട്ട് ഒരു മാസത്തിനകം പട്ടിക കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രാലയത്തിന് കൈമാറും.