റീ ബിൽഡ് കേരളയുടെ കീഴിൽ വരുന്ന ജില്ലയിലെ 17 സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ നിർമ്മാണം ജനുവരി 10ന് ആരംഭിക്കും. പ്ലാൻ സ്കീമിന്റെ കീഴിൽ നിർമ്മാണ അനുമതി കിട്ടിയിട്ടുള്ള വില്ലേജ് ഓഫീസുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ കാലതാമസമില്ലാതെ പൂർത്തീകരിക്കാൻ യോഗത്തിൽ തീരുമാനമായി. ഇതുമായി ബന്ധപ്പെട്ട അവലോകനം എല്ലാ ആഴ്ചയിലും കലക്ടറുടെ നേതൃത്വത്തിൽ ചേരുന്നതിനും മന്ത്രി നിർദ്ദേശം നൽകി. റവന്യൂ കെട്ടിടങ്ങളുടെ നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിന് റവന്യൂ മന്ത്രി കെ രാജന്റെ അധ്യക്ഷതയിൽ കലക്ടറേറ്റ് ചേംബറിൽ ചേർന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.