
സിപിഎം പാർട്ടി കോൺഗ്രസ് വേദി നിർമ്മാണത്തിനെതിരെ കന്റോൺമന്റ് ബോർഡ്. അനുമതി നേടാതെയുള്ള വേദിനിർമാണം തീരദേശ പരിപാലന നിയമത്തിന്റെ ലംഘനമാണിതെന്നും നോട്ടീസിൽ പറയുന്നു. നേരത്തെ നോട്ടീസ് അയച്ചതിനു ഇകെ നായനാർ മെമ്മോറിയൽ ട്രസ്റ് നൽകിയ വിശദീകരണം തൃപ്തികരമല്ലാത്തതിനെ തുടർന്നാണ് കന്റോൺമെന്റ് ബോർഡ് സിഇഓ ഫൈനൽ നോട്ടീസ് നൽകിയത്. നിർമ്മാണ പ്രവർത്തനങ്ങൾ അംഗീകരിക്കണമെങ്കിൽ പ്രവൃത്തിയ്ക്ക് ഇതുവരെ ചിലവായ തുകയുടെ 20 ശതമാനം പിഴയായി അടയ്ക്കണം.